ചെന്നൈ: ജയലളിതയുടെ തോഴി വി.കെ. ശശികല രൂപവത്കരിച്ച എഐപിടിഎംഎംകെ പാർട്ടിയും പിഎംകെ രാംദാസ് പക്ഷവും സഖ്യം രൂപവത്കരിച്ചു. 234 സീറ്റുകളിലും സഖ്യം മത്സരിക്കുമെന്ന് രാംദാസ് പ്രഖ്യാപിച്ചു.
രാംദാസിന്റെ മകൻ അൻപുമണി നേതൃത്വം നല്കുന്ന പിഎംകെ വിഭാഗം എൻഡിഎയിലാണ്. ശശികലയുടെ സഹോദരീപുത്രൻ ടി.ടി.വി. ദിനകരന്റെ എഎംഎംകെയും എൻഡിഎയുടെ ഭാഗമാണ്.